Trump Says No New Attacks on Iran for Now; Whats Behind His Change of Stance?ഇറാനെതിരെ തത്കാലം പുതിയ ആക്രമണങ്ങളൊന്നും വേണ്ടെന്ന് ട്രംപ്; മനംമാറ്റത്തിന് പിന്നിൽ? ഇറാനെതിരെ പുതിയ സൈനിക ആക്രമണം വേണ്ടെന്ന് വെച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ഭാഗത്ത് നിന്നോ ഹൂതികളുടെ ഭാഗത്ത് നിന്നോ പുതിയ ആക്രമണങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ തത്കാലം ആക്രമണം വേണ്ടെന്നാണ് ട്രംപിൻ്റെ നിലപാടെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ സുരക്ഷാ യോഗങ്ങളിലും രഹസ്യാന്വേഷണ യോഗങ്ങളിലും പുതിയ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ട്രംപ് ചർച്ച ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.