Bengaluru Metro Commuters attention please; Yellow Line to Have 13 Trains, 5.5-Minute Frequency During Peak Hours.ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസം;യെല്ലോ ലൈനിൽ ഇനി 13 ട്രെയിനുകൾ,തിരക്കുള്ള സമയങ്ങളിൽ 5.5 മിനിറ്റ് ഇടവേള. ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനം. ഇനി മുതൽ യെല്ലോ ലൈനിൽ 13 ട്രെയിനുകൾ ഓടും. 16 മുതലാണ് ഒരു ട്രെയിൻ അധികമായി എത്തുക. കൂടാതെ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ ഓരോ 5.5 മിനിറ്റ് കഴിയും തോറും ട്രെയിനുകൾ സർവ്വീസ് നടത്തും. അതേസമയം തിരക്കില്ലാത്ത സമയങ്ങളിൽ 10 മിനിറ്റായിരിക്കും ഇടവേള.