Rahul Gandhi Participates In A Rally Riding Pillion With A Gig Worker; Announces A New Insurance Scheme. ഗിഗ് തൊഴിലാളികളുടെ പിന്നിലിരുന്ന് റാലിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി; പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഹൈദരാബാദ്: ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തെലങ്കാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈദരാബാദിൽ നടന്ന ബൈക്ക് റാലിയിൽ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും റാലിയിൽ അദ്ദേഹത്തോടൊപ്പം അണിനിരന്നു.ഗിഗ് തൊഴിലാളികൾ ഓടിച്ച ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരുന്നാണ് രാഹുൽ ഗാന്ധിയും രേവന്ത് റെഡ്ഡിയും ഉൾപ്പെടെ റാലിയിൽ പങ്കെടുത്തത്.