mysterious foreign national, Husband and Mother-in-Law Murdered, How Convenient — Kangana Targets Sonia Gandhi; Case Filed| നിഗൂഢ വിദേശി, ഭർത്താവും അമ്മായിഅമ്മയും കൊല്ലപ്പെട്ടു, സൗകര്യപ്രദം സോണിയക്കെതിരെ കങ്കണ, കേസ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരെയുളള പരാമര്‍ശത്തില്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് എതിരെ കേസെടുത്ത് ഹിമാചല്‍ പ്രദേശ് പോലീസ്. ഇന്ദിരാ ഗാന്ധിയുടേത് അടക്കമുളള ഗാന്ധി കുടുംബങ്ങളിലെ മരണങ്ങളില്‍ സോണിയാ ഗാന്ധിയെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലാണ് കങ്കണ റണാവത്തിന്റെ പ്രതികരണം. നിഗൂഢയായ വിദേശി എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സോണിയാ ഗാന്ധിയെ കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്.