Who is Gurumoorthy? A covert police operation, a kind man at a milk shop, and a member of the Lawrence bishnoi underworld ആരാണ് ഗുരുമൂര്‍ത്തി; പോലീസിന്റെ രഹസ്യനീക്കം, പാല്ക്കടയിലെ നല്ല മനുഷ്യന്, അധോലോക സംഘാംഗം. തൃശൂര്‍ പോലീസ് കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലത്ത് നിന്ന് തമിഴ്നാട് സ്വദേശിയായ ഗുരുമൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഈ 26കാരന്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവിലായിരുന്നു അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.