സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് 125 സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്ന് സൂചന. അഖിലേഷുമായി സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്. എ ക്ലാസ് മണ്ഡലങ്ങള്‍, 40–50 ബി ക്ലാസ്, 25–30 സി ക്ലാസ് മണ്ഡലങ്ങള്‍ എന്നിങ്ങനെ തിരിച്ചുള്ള പട്ടികയും കോണ്‍ഗ്രസ് തയാറാക്കിക്കഴിഞ്ഞു. 120 മുതല്‍ 150 വരെയുള്ള സീറ്റുകളുടെ കണക്ക് ഈ ആഴ്ച ചേരുന്ന നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തേക്കും. അടുത്തമാസത്തോടെ സീറ്റുകള്‍ സംബന്ധിച്ച ധാരണയില്‍ എത്തിച്ചേരുമെന്നാണ് സൂചന. അഖിലേഷുമായി നടക്കാനിരിക്കുന്ന സീറ്റ് ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. 2022 ലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനായി നേരിട്ടിറങ്ങിയത് പ്രിയങ്ക ആയിരുന്നു.