യുഎസിൽ എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു; കാരണം സാങ്കേതിക തകരാർ, ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി . All Flight Services In US Have Been Halted Due To A Technical Glitch; Over A 1000 Flights Have Been Cancelled. ന്യൂയോർക്ക്: യുഎസിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് സാങ്കേതിക തടസം മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. രാജ്യത്തുടനീളമുള്ള എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന പ്രധാന ആശയവിനിമയ തകരാറിനെ തുടർന്നാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നേരത്തെ നവംബർ 13ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും നിർത്തിവച്ചത്.