നീണ്ട അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും തുറന്നദിവസം സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം: നീണ്ട അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും തുറന്നദിവസം സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. നെയ്യാറ്റിൻകര പാറശാല സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടായതെന്നാണ് വിവരം. പാറശാലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ കോച്ചുകൾ പാളംതെറ്റിയതായും റിപ്പോർട്ടുണ്ട്. ട്രെയിൻ ഗതാഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു. പാറശാല റെയിൽവേ സ്റ്റേഷന് സമീപം ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ യാത്രക്കാർ സർവീസുകൾ പരിശോധിച്ച് യാത്രകൾ പുനഃക്രമീകരിക്കേണ്ടതാണ്.