“Some people have come forward claiming that the bridge belongs only to them,” Abin Varkey mocks Veena George.|പാലം തന്റേത് മാത്രമാണ് എന്ന് പറഞ്ഞ് ചിലർ ഇറങ്ങിയിട്ടുണ്ട്, വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി. കോഴഞ്ചേരി പുതിയ പാലം നിർമ്മാണത്തിന്റെ പേരിൽ ആറന്മുള മുൻ എംഎൽഎ വീണാ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ സോഷ്യൽ മീഡിയയിൽ അവകാശത്തർക്കം. പദ്ധതിക്ക് പണം അനുവദിച്ചത് 2016ൽ കിഫ്ബിയിലൂടെ ആണെന്നും കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുൻപ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണ് എന്നും വീണാ ജോർജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.