കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേരെ എംഡിഎംഎയുമായി പിടികൂടി. എടക്കാട് ചക്കരക്കല്‍ സ്റ്റേഷനുകളിലെ പൊലീസും ഡാൻസാഫ് സ്ക്വാഡും. കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലുമായി നടത്തിയ പരിശോധനയില്‍ 17.9 ഗ്രാം ലഹരിമരുന്നാണ് പിടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂടാതെ എറണാകുളം വൈറ്റില സ്വദേശിനി എം.ഐശ്വര്യ, കണ്ണൂര്‍ ഇരിവേരി സ്വദേശി കെ.കെ.സഹീദ്, കാടാച്ചിറ സ്വദേശി എ.കെ.ഷമീൽ, ഏഴര സ്വദേശി ടി.പി.ഷിഫാദ്, മുഴപ്പിലങ്ങാട് സ്വദേശി എ.കെ.ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി.സഞ്ജീത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ്, ഗ്ലാസ് കുഴൽ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കൊച്ചിയില്‍ എല്‍എസ്ഡി സ്റ്റാംപുമായി ബാര്‍ ഗായകന് പിടിയിലായി.