Witch Hunt in the Name of an Imaginary Corruption;cpm Says.വായുവില്‍ നിന്ന് രൂപപ്പെടുത്തിയ അഴിമതിയുടെ പേര് പറഞ്ഞുള്ള വേട്ട; വി അബ്ദുറഹ്മാൻ. ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ അന്വേഷണം നടത്താനുള്ള നീക്കം പരിഹാസ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, റിപ്പോര്‍ട്ട് പുറത്തുവിടണം. ഇത്തരത്തില്‍ പച്ചക്കള്ളം എഴുതിവച്ച കായിക വകുപ്പ് സെക്രട്ടറിക്കെതിരേയാണ് അന്വേഷണം നടത്തേണ്ടതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.