BJP Says No One Is Interested in Examining Rahul’s Phone; ‘His Head Should Be Examinedരാഹുലിൻ്റെ ഫോണ് പരിശോധിക്കാൻ ആർക്കും താത്പര്യമില്ല,തലയാണ് പരിശോധിക്കേണ്ടത്;ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി. രാഹുലിൻ്റെ ഫോണ് പരിശോധിക്കാൻ ആർക്കും താത്പര്യം ഇല്ലെന്നും യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ തലയാണ് പരിശോധിക്കേണ്ടതെന്നും ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.രാഹുൽ ഗാന്ധിയോട് എല്ലാം ബഹുമാനത്തോടും കൂടി പറയട്ടെ, നിങ്ങളുടെ തലയാണ് ആദ്യം പരിശോധിക്കേണ്ടത്. അല്ലാതെ നിങ്ങളുടെ ഫോണ് പരിശോധിക്കാൻ ആർക്കും താത്പര്യമില്ല.