Mossad Chief Roman Gofman Arrives in Washington; Key Meetings Expected Soon?വാഷിങ്ടണിൽ എത്തി മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാൻ; നിർണായക കൂടിക്കാഴ്ചകൾ ഉടൻ? ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാൻ വാഷിങ്ടണിൽ. ട്രംപ് ഭരണകുടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഇറാൻ യുദ്ധത്തെ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ആക്സിയോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വലിയ ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഗോഫ്മാൻ. അദ്ദേഹം സിഐഎ ഡയറക്ടർ ജോണ് റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിനുശേഷം മിയാമിയിലെത്തി അവിടെ വെച്ച് വൈറ്റ് ഹൌസ് വക്താവ് സ്റ്റീവ് വിറ്റ്കോഫുമായും ചർച്ച നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.