Pinarayi Vijayan Visits Protest Venue in Kalady: “Savarkar is the Role Model for the Government and the Vice-Chancellor”| കാലടിയിലെ സമരപ്പന്തലിലെത്തി പിണറായി വിജയൻ, സർക്കാരിൻ്റേയും വിസിയുടേയും മാതൃക സവർക്കറായിരിക്കും. കൊച്ചി: കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പി രാജീവ് അടക്കമുളള നേതാക്കള്‍ക്കൊപ്പമാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് എത്തിയത്. 13 ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിലാണ്.കാലടി സർവ്വകലാശാല വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് സർക്കാരും ചേർന്ന് ഈ വിദ്യാർത്ഥികളുടെ ഭാവിയെ കുരുതി കൊടുക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി.