Gold rate fall huge on afternoon; Price may soon touch 1 under 1 lakh for pavanസ്വർണവിലയിൽ ഉച്ചയ്ക്ക് വമ്പൻ തകർച്ച; ഇനി മൂക്കുംകുത്തി 1 ലക്ഷത്തിന് താഴേക്ക്? ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി സ്വർണം വീണ്ടും ഇടിഞ്ഞു. ഇതോടെ രാവിലേയും വൈകീട്ടുമായി ഗ്രാമിന് 225 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണം.രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞ് താഴുകയാണ്. 13 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. 3900 ഡോളറിലാണ് ആഗോള വിപണിയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഒരു വേള 3850 ഡോളറിലേക്ക് ഔണ്‍സ് വില ഇടിഞ്ഞിരുന്നു.