Relief For Bengaluru Residents; Congestion On Mysuru Road To Decrease, Underpass At Challaghatta Coming Soon. ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടർപാസ് ഉടൻ. ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസം നൽകി കൊണ്ട് മൈസൂർ റോഡ് ജംഗ്ഷന് സമീപം പുതിയ അണ്ടർപാസ് നിർമ്മിക്കുന്ന പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഇതോടെ ചല്ലഘട്ട മെട്രോ ഡിപ്പോയ്ക്ക് സമീപമുള്ള ഗതാഗത കുരുക്ക് കുറച്ചുകൊണ്ട് യാത്ര മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മൈസൂർ റോഡ് സിഗ്നൽ രഹിതമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.