We No Longer Need a Deal With Iran, Those Days Are Over; Trumpഇനി ഇറാനുമായി ഒരു കരാറിൻ്റെ ആവശ്യം ഞങ്ങൾക്കില്ല, ആ കാലമൊക്കെ കഴിഞ്ഞു; ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി യാതൊരു ചർച്ചകൾക്കും ഇനി യു.എസ് ഇല്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകൾക്കായല്ല മറിച്ച് രാജ്യത്തെ തട്ടിപ്പുകൾ തടയുന്നതിനുള്ള ആഭ്യന്തര നടപടികളിലാണ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിന് നിർദേശം നൽകിയതായും ട്രംപ് പറഞ്ഞു.ഇനി ഇറാനുമായി ഒരു കരാറിൻ്റെ ആവശ്യം ഞങ്ങൾക്കില്ല. അവരുടെ നൂറുകണക്കിന് ബില്യൺ ഡോളർ പണവും അവരുടെ കടലിടുക്കും ഇപ്പോൾ ഞങ്ങളുടെ കൈവശമുണ്ട്, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.