“Are They Greater Judges Than the High Court? There Is a Limit to My Patience,” MB Rajesh Slams Mathrubhumi, Adding, “See You in Court.”|ഹൈക്കോടതിയേക്കാൾ വലിയ വിധികർത്താക്കളാണോ? ക്ഷമക്കും ഒരു അതിരുണ്ട്, ഇനി കോടതിയിൽ കാണാമെന്ന് എംബി രാജേഷ്. മാതൃഭൂമി പത്രത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി എംബി രാജേഷ്. ഹൈക്കോടതി വിധിക്ക് ശേഷവും ഭാര്യയുടെ നിയമനം സംബന്ധിച്ച് പച്ചക്കള്ളം വാർത്തയായി നൽകുകയും വ്യക്തിഹത്യ നടത്തുകയുമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംബി രാജേഷ് തുറന്നടിക്കുന്നു.