Massive Robbery at TaTas Tanishq Jewellery Store in Madurai, Thieves Make Off with 35 Kg of Gold| ടാറ്റയുടെ മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ വമ്പൻ കൊള്ള, കള്ളന്മാർ കൊണ്ട് പോയത് 35 കിലോ സ്വർണം. പ്രമുഖ സ്വര്‍ണാഭരണ ബ്രാന്‍ഡായ തനിഷ്കിന്റെ മധുരയിലെ പലങ്കത്താനത്തുളള ഷോറൂമിലാണ് മോഷണം. ഏകദേശം 35 കിലോ സ്വര്‍ണം മോഷണം പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. ഈ സ്വര്‍ണത്തിന് 50 കോടിയോളം രൂപ വില വരും. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളളതാണ് തനിഷ്ക് ജ്വല്ലറി.രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് മധുരയില്‍ തനിഷ്ക് ജ്വല്ലറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.