Gold rate fall 29000 from record high; May reach 90,000 pepr pavan, predicts analysts സ്വർണവില ഇതുവരെ 29000 രൂപയോളമാണ് കുറഞ്ഞത്. ഇനി പവൻ വില 90000 ആയേക്കുമെന്നാണ് പ്രവചനം. യുഎസിൽ പലിശ പേടി കടുത്തതോടെ സ്വർണം തകർന്നടിയുകയാണ്. വീണ്ടും രാജ്യാന്തര സ്വർണവില ഔണ്‍സിന് 4000 ഡോളറിന് താഴെയെത്തി. ഇന്ന് ഒരു ഘട്ടത്തിൽ 3968 ഡോളറിലേക്ക് വരെ താഴ്ന്ന സ്വർണം നിലവിൽ 3982 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര തലത്തിൽ വില ഇടിഞ്ഞതോടെ കേരളത്തിലും ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 1600 രൂപയാണ് ഇന്ന് ഇടിഞ്ഞത്.