Bengaluru Namma Metro Pink Line have 6 stations, know how ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിൽ 14 മുതൽ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം. ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ എലവേറ്റഡ് പിങ്ക് ലൈൻ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. നവംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഫ്ലാഗ് ഓഫ് ചെയ്യും. 14 നാണ് പാത പൊതുജനങ്ങൾക്കായി തുറന്ന് നൽകുക.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉദ്ഘാടന പരിപാടി നടക്കുക. അതിനുശേഷം തവരേക്കര മുതൽ ഐഐഎംബി സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും.