Sania Mirza | Following her divorce from Shoaib Malik, Sania is living with her son, അടുത്തിടെ ആരെങ്കിലും ഒരു കോഫി ഡേറ്റിന് വരാമോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പുനര്‍വിവാഹവും പ്രണയവും സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പാകിസ്ഥാന് ക്രിക്കറ്ററായിരുന്ന ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചനത്തിന് ശേഷം മകനൊപ്പമാണ് സാനിയ കഴിയുന്നത്. അതിനിടെയാണ് സാനിയ പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുന്നു എന്നുമുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.