Vijay Cinematic Style Meeting With TVK MLAs In Chennai Details Revealed; No Cell Phone, Entry Restricted, Met Each One Separately എംഎല്‍എമാരെ വിറപ്പിച്ച് വിജയ്; സിനിമാ സ്റ്റൈലില്‍ യോഗം, വേദി പരസ്യമാക്കിയത് അവസാന നിമിഷം. തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ടിവികെ എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്തിയ നീക്കം വളരെ രഹസ്യമായി. എംഎല്‍എമാര്‍ക്കോ മാധ്യമങ്ങള്‍ക്കോ എന്താണ് നടക്കാന്‍ പോകുന്നത് എന്ന വിവരം നേരത്തെ ലഭിക്കാതിരിക്കാന്‍ കണക്കുകൂട്ടിയായിരുന്നു നീക്കം. യോഗം നടക്കുന്ന സ്ഥലം ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് എംഎല്‍എമാരെ അറിയിച്ചത്.