Central Govt Employees | New rules allow departments to purchase equipment costing up to 1.8 lakh rupees, inclusive of taxes, 1.8 ലക്ഷം രൂപയുടെ പരിധിയില്‍ വരുന്ന ഉപകരണങ്ങളില്‍ മേക്ക് ഇന്‍ ഇന്ത്യ ഘടകങ്ങള്‍ 40 ശതമാനത്തിലധികം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പുകള്, പണം നല്‍കാതെ തന്നെ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ധനമന്ത്രാലയം തങ്ങളുടെ ഉപകരണ വാങ്ങല്‍ നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇതനുസരിച്ച്, അര്‍ഹരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്, തങ്ങള്‍ക്ക് അനുവദിച്ചുനല്‍കിയ ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, സമാനമായ മറ്റ് ഉപകരണങ്ങള്‍ എന്നിവ നാല് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്വന്തമായി സൂക്ഷിക്കാം.