CPI(M) Must Stop Branding Those Who Refuse to Toe Its Political Line as Sanghis,” Says Minister Roji M. John.രാഷ്ട്രീയമായി വഴങ്ങാത്തവർക്ക് സംഘിച്ചാപ്പ അടിക്കുന്നത് സിപിഎം അവസാനിപ്പിക്കണം;മന്ത്രി റോജി എം ജോണ്. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സണായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വിമർശനങ്ങളിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി റോജി എം ജോണ്. ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് 'സംഘപരിവാർ ബന്ധം' കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിനോദ് കുമാർ അനഭിമതനായി മാറിയത് മഹാരാജാസ് സംഭവത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.