Bengaluru Metro; Bannergatta Pink Line to Open for Passengers From November 14, Trains Every 8 Minutes.ബെംഗളൂരുകാർക്ക് ആശ്വാസം;ബന്നാർഘട്ട പിങ്ക് ലൈൻ പാതയിൽ 14 മുതൽ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ. ബെംഗളൂരു നമ്മ മെട്രോ എലവേറ്റഡ് പിങ്ക് ലൈൻ തുറക്കുന്നു. ബന്നാർഘട്ട റോഡുമായി ബന്ധിപ്പിക്കുന്ന 7.5 കിമി പാത നവംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 14 ന് ട്രെയിൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നും മന്ത്രി കൃഷ്ണ ഭൈര ഗൌഡ അറിയിച്ചു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഡയറി സർക്കിളിന് സമീപത്തുള്ള ഫയർ സ്റ്റേഷനിൽ പ്രധാനമന്ത്രി എത്തും.