Owaisi and Azads party forms Alliance; Will they Split the SPs Muslim Vote Bank?,എസ്പിയുടെ മുസ്ലീം വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമോ? സഖ്യത്തിലെത്തി ഒവൈസും ആസാദും. വരാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കാനൊരുങ്ങി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ചന്ദ്രശേഖർ ആസാദിൻ്റെ സമാജ്വാദി പാർട്ടിയും. വ്യാഴാഴ്ച ലഖ്നൌവിൽ നടത്തുന്ന പത്രസമ്മേളനത്തിൽ വെച്ച് സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഒവൈസിയും ചന്ദ്രശേഖർ ആസാദും സംയുക്തമായിട്ടായിരിക്കും പത്രസമ്മേളനം നടത്തുക. പടിഞ്ഞാറൻ യുപിയിലേയും രോഹികാണ്ഡ് മേഖലയിലേയും ദലിത്-മുസ്ലീം ശക്തികേന്ദ്രങ്ങളിലായിരിക്കും സഖ്യം ശ്രദ്ധകേന്ദ്രീകരിക്കുക.സംസ്ഥാനത്തെ ചെറുശക്തികൾ മാത്രമാണ് എഐഎംഐഎമ്മും എഎസ്പിയും.