Eisenkot Moves to trap Netanyahu with Probe into Hamass October 7 Attack; Inquiry Commission Proposed| നെതന്യാഹുവിനെ പൂട്ടാൻ ഐസൻകോട്ട്, ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ. ഇസ്രായേലില്‍ പുതിയ പാര്‍ലമെന്റ് രൂപീകരണത്തിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൂട്ടാനുളള നീക്കവുമായി ഗാദി ഐസന്‍കോട്ട് വിഭാഗം. ഒക്ടോബര്‍ 7ന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകള്‍ അന്വേഷിക്കാന്‍ അടിയന്തരമായി ഒരു കമ്മീഷന് രൂപീകരിക്കാനുളള നീക്കമാണ് ഐസന്‍കോട്ട് നടത്തുന്നത്.സര്‍ക്കാര്‍ രൂപീകരണം നടക്കുന്നതിന് മുന്‍പേയാണ് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ സമ്മേളനം ചേര്‍ന്നത്.