Aroor Thuravoor Elevated Highway Work In Final Stages Project Cost 2200 Crore When Will It Open. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ജോലികൾ അന്തിമഘട്ടത്തിൽ, ചെലവിടുന്നത് 2200 കോടി രൂപ, എപ്പോൾ തുറക്കും? കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. എന്നാൽ 2027 ജനുവരിയിലെ പുതുക്കിയ പൂർത്തീകരണ സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാവാൻ സാധ്യത ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം. എത്രയും പെട്ടെന്ന് തന്നെ ജോലികൾ പൂർത്തിയാക്കി റോഡ് തുറക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഏറ്റവും പുതിയ വിവര പ്രകാരം 2027 മാർച്ചിലോ ഏപ്രിലിലോ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.