Hijack Threat to Air India Flight in Kolkata, Message Found on Mirror Just Before Take-Off| കൊല്‍ക്കത്തയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി, കണ്ണാടിയിൽ സന്ദേശം, ടേക്ക് ഓഫിന് തൊട്ട് മുൻപ്. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി. എയര്‍ബസ് എ32 നിയോ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്ന എഐ 772 എയര്‍ ഇന്ത്യ വിമാനത്തിനാണ് റാഞ്ചല്‍ ഭീഷണി കണ്ടെത്തിയത്.വിമാനത്തിലെ വാഷ്റൂമിനുളളിലെ കണ്ണാടിയില്‍ ആണ് ഭീഷണി സന്ദേശം എഴുതിയത് കണ്ടെത്തിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുന്‍പായാണ് റാഞ്ചല്‍ ഭീഷണി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.