| A Magnificent Achievement A Milestone In Humanitys Space History; Voyager 1 Is One Light Day Away. ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെ എത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത വസ്തുവാകാൻ ഒരുങ്ങുകയാണ് നാസയുടെ വോയേജർ 1 ബഹിരാകാശ പേടകം. ബഹിരാകാശ പര്യവേഷണത്തിലെ ശ്രദ്ധേയമായ നാഴികക്കല്ല് തന്നെയാവും ഇത്. നവംബർ 18ന് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകുന്നേരം 3:46 ന് ബഹിരാകാശ പേടകം നമ്മുടെ ഗ്രഹത്തിൽ നിന്ന് ഏകദേശം 25.9 ബില്യൺ കിലോമീറ്റർ (16.1 ബില്യൺ മൈൽ) അകലെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.