“Making statements in front of cameras wont whitewash wrongdoing,” Pinarayi Vijayan slams VD Satheesan.| ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ തെറ്റായ കാര്യങ്ങൾ വെളുക്കില്ല, വിഡി സതീശനെതിരെ പിണറായി വിജയൻ. ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് താൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രി വിഡി സതീശനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത പവർകട്ടിന്റെ പേര് പറഞ്ഞ് കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ പൊളിഞ്ഞ് വീണിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും പിണറായി വിജയൻ തുറന്നടിച്ചു.