ഓട്ടോ-ടാക്സി നിരക്ക് വർധന നടപ്പാക്കും; ആവശ്യം അംഗീകരിച്ച് സർക്കാർ, നാളത്തെ പണിമുടക്ക് പിൻവലിച്ചു . Auto Taxi Fare Hike To Be Implemented; Government Accepts Demand. Strike Scheduled For Tomorrow Called Off. തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ വർധിപ്പിക്കും. നിരക്ക് വർധന സർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെയാണ് ഇത്. ഗതാഗത മന്ത്രി സിപി ജോണും വിവിധ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വർധിച്ചുവരുന്ന ഇന്ധനവില, വാഹന അറ്റകുറ്റപ്പണി ചെലവുകൾ, പ്രവർത്തനച്ചെലവ് എന്നിവ ചൂണ്ടിക്കാട്ടി നിലവിലുള്ള നിരക്കുകൾ പരിഷ്കരിക്കണമെന്ന് നിരവധി ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.