Salary Hike | It cannot be assumed that employees will receive their increased salaries the moment the commission report is submitted, മ്മീഷന് രൂപീകരിച്ച തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, ഓള് ഇന്ത്യ സര്‍വീസസ് ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പ്രത്യേക കോടതികളിലെയും നിയന്ത്രണ ഏജന്‍സികളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ എന്നിവരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ ഇതുവഴി മാറ്റം വരും.