Auto Expo 2025 Starts Today Key Highlights Including Dates, Location, Exhibitors | 2025 ഓട്ടോ എക്സ്പോ ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകം മൊത്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2025 ഓട്ടോ എക്സ്പോക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. 2025 ജനുവരി 22 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വാഹന മാമാങ്കം ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ ഭാഗമായാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) ആണ് 2025 ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്.