Kochi Chevannur Bund Road-aroor Bypass Connectivity to Ease Traffic Congestion; Commission Seeks Report on the Proposalചെലവന്നൂർ ബണ്ട് റോഡ്-ബൈപ്പാസ് ബന്ധിപ്പിക്കൽ: ഗതാഗതക്കുരുക്കിന് പരിഹാരമാകും, റിപ്പോർട്ട് തേടി കമ്മീഷൻ. ചെലവന്നൂർ ബണ്ട് റോഡിനെ വൈറ്റില-അരൂർ ബൈപ്പാസുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വളരെ ഇടുങ്ങിയ ഈ 200 മീറ്റർ റോഡ് വീതികൂട്ടി ബൈപ്പാസുമായി ബന്ധിക്കുന്നതിലെ എല്ലാ തടസങ്ങളും വേഗത്തിൽ പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ഇവിടെ റോഡ് വീതി കൂട്ടൽ നടപടികൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു.