Not a Single Patent, Not a Book, Only Sangh Parivar Servility; Thomas Isaac Slams sisa thomasഒരു പേറ്റൻ്റ് പോലും ഇല്ല, പുസ്തകവും ഇല്ല, ആകെ സംഘപരിവാർ ദാസ്യം മാത്രം;സിസ തോമസിനെതിരെ തോമസ് ഐസക്. കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഇരിക്കുവാൻ സിസ തോമസിൻ്റെ യോഗ്യത സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണെന്ന് തോമസ് ഐസക്. സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ സംസ്കൃതത്തിന്റെ ബാലപാഠമോ ദർശനമോ സാഹിത്യമോ കലയോ ഒന്നും അറിയില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് ഇവർ എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.