“An electricity crisis that never existed, corruption led by the Chief Minister,” says Pinarayi, demanding a judicial probe.| ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി, മുഖ്യമന്ത്രി നേതൃത്വം നൽകിയ അഴിമതി, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പിണറായി. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജിഎൻഎ കരാർ റദ്ദാക്കലിലൂടെ വ്യക്തമായിരിക്കുന്നത് വൈദ്യുതി ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിച്ച് നടത്താനിരുന്ന വൻ കൊള്ളയാണെന്ന് പിണറായി ആരോപിച്ചു. ഈ അഴിമതിയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.