പെരിന്തൽമണ്ണ: ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ... കോച്ച് സാം വർഗീസിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്ന താരങ്ങളാണ് ഇരുവരും. 23 മുതൽ 27 വരെ ചെന്നൈയിലെ 41ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കേരളത്തിനായി മത്സരിക്കുന്നത്. സംസ്ഥാനതല മത്സരങ്ങളിൽ ദിയ ഫാത്തിമ 1000 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഈ നേട്ടങ്ങളാണ് ദേശീയതലത്തിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്.