Netanyahu Calls Trump Every Day Urging Him to Continue Attacks on Iran; Reportഇറാനിൽ ആക്രമണം തുടരാൻ ആവശ്യപ്പെട്ട് എല്ലാ ദിവസവും നെതന്യാഹു ട്രംപിനെ വിളിക്കും;റിപ്പോർട്ട്. ഇറാനെതിരായ ആക്രമണങ്ങൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ദിവസവും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വിളിക്കുന്നുണ്ടെന്ന് ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്.അതേസമയം യുദ്ധം ആഗ്രഹിക്കാത്ത വൈറ്റ് ഹൌസിനുള്ളിലും പുറത്തും ഉള്ളവർ ഇതിന് തടയിടാൻ ശ്രമിക്കുന്നുണ്ടെന്നും വിഷയവുമായി ബന്ധമുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.യുദ്ധത്തിന് മുതിരരുതെന്നും ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്നും മേഖലയിലെ നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്.