DETAILSMALAYSIA FLOOD MALമലേഷ്യയിലെ വെള്ളപ്പൊക്കം: മൂന്ന് മലയാളികൾ മരിച്ചു; മരിച്ചവർ കോഴിക്കോട് സ്വദേശികൾ November 10, 2026 | 3:26 PMതിരുവനന്തപുരം: മലേഷ്യയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടതായി സ്ഥിരീകരണം. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി മലേഷ്യയിലെത്തിയ മലയാളി സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും നോർക്ക വ്യക്തമാക്കി. മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ അഞ്ച് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.