Iran be target from Nur Khan? Doubts arise that Trump might change his stance; UAE, China, Russia aircrafts arrives in Pakistan നൂര്‍ ഖാനില്‍ നിന്ന് ഇറാനെ തകര്‍ക്കുമോ? ട്രംപ് വാക്ക് മാറ്റുമെന്ന് സംശയം, യുഎഇ വിമാനം പാകിസ്താനില്‍. സൈനിക നീക്കം മതിയാക്കി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയെങ്കിലും വിശ്വസിക്കാതെ ഇറാന്. മുമ്പ് പലതവണ വാക്കുകള്‍ മാറ്റിയ അനുഭവമുള്ളതിനാലാണ് ട്രംപിനെ ഇറാന് വിശ്വസിക്കാത്തത്. നേരത്തെ മുന്നോട്ട് വച്ച ഏഴ് ഉപാധികള്‍ അംഗീകരിക്കണം എന്നാണ് അമേരിക്കയോട് ഇറാന് ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹ്സിന് റസാഇ ആവശ്യപ്പെട്ടിരിക്കുന്നത്.