“Priyanka and Rahul Opposed Me Becoming Prime Minister,” Sonia Gandhi Reveals in her new Book.|പ്രധാനമന്ത്രിയാകുന്നതിനെ പ്രിയങ്കയും രാഹുലും എതിർത്തു, വെളിപ്പെടുത്തലുമായി സോണിയാ ഗാന്ധി. ന്യൂ ഡല്‍ഹി: താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോട് മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിര്‍പ്പായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ ആത്മകഥയായ ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിലാണ് സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. 2004ല്‍ യുപിഎ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പദവിയിലേക്ക് എത്താന്‍ സോണിയാ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.