B Gopalakrishnan Defends Mammootty: “Pinarayi Vijayan Has Also Come to the wedding; It’s Not CPM Workers Who Are Attacking Him.| മമ്മൂട്ടിക്ക് പ്രതിരോധം തീർത്ത് ബി ഗോപാലകൃഷ്ണൻ, പിണറായി വിജയന് വന്നല്ലോ, ആക്രമിക്കുന്നത് സിപിഎമ്മുകാരല്ല. നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സിപിഎം അണികളാണ് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് കരുതുന്നില്ലെന്നും ചില പ്രത്യേക താൽപര്യങ്ങളുളളവരാണെന്നാണ് വിശ്വസിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞ ദിവസം മമ്മൂട്ടി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നടനെതിരെ ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം രൂക്ഷ വിമർശനം ഉയരുന്നത്.