Vijay Long Life With Healthy: TVK MLA Mustafa performs Umrah and offers prayers in Mecca, wishing for Vijay to have a long tenure in power വിജയ് ദീര്‍ഘകാലം ഭരിക്കണം; മക്കയില്‍ പ്രാര്‍ഥന, ഉംറ നിര്‍വഹിച്ച് ടിവികെ എംഎല്‍എ മുസ്തഫ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ദീര്‍ഘായുസ് ലഭിക്കുന്നതിനും ഭരണത്തില്‍ ഏറെ കാലം തുടരുന്നതിനും മക്കയില്‍ പ്രാര്‍ഥന നടത്തി ടിവികെ എംഎല്‍എ. ഉംറ നിര്‍വഹിച്ചാണ് മത്താര്‍ ബദറുദ്ദീന്‍ എന്ന മുസ്തഫ പ്രാര്‍ഥന നടത്തിയത്. ഇതിന്റെ വീഡിയോ ടിവികെ നേതാക്കളും പ്രവര്‍ത്തകരും പങ്കുവെച്ചു. മധുര സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുസ്തഫ.