Your presence is an endorsement of those spreading hate politics,” Congresss Tara Tojo Alex slams actor Mammootty|നിങ്ങളുടെ സാന്നിധ്യം വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കുളള അംഗീകാരമാണ്, മമ്മൂട്ടിക്കെതിരെ താര. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താര ടോജോ അലക്സ്. മമ്മൂട്ടിയുടെ സന്ദർശനം വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്ക് വലിയൊരു അംഗീകാരമാണെന്ന് താര ടോജോ അലക്സ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.