Lulu Extends A Helping Hand To Expatriates; 5200 Metric Tonnes Of Food Products Shipped From Kerala. കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് നടപ്പിലാക്കിയത് ബൃഹത്തായ കയറ്റുമതി പദ്ധതികൾ. പ്രവാസമേഖലയിലേക്ക് പ്രതിമാസം നാല് ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലു ഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.നാഷണൽ എയർവേസിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ഇതിനായി ലുലു സർവീസ് നടത്തുന്നത്.