Did Terrorism End With Demonetization? Narendra Modi Did Himalayan Blunder, Says Thomas Isaac. തീവ്രവാദം നോട്ട് നിരോധനം കൊണ്ട് അവസാനിച്ചോ? മോദി അന്ന് ചെയ്തത് ഹിമാലയൻ മണ്ടത്തരം; തോമസ് ഐസക്. ആലപ്പുഴ: നോട്ട് നിരോധനത്തിന്റെ പത്താം വാർഷികത്തിൽ അതിനെ രൂക്ഷമായി വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. നോട്ട് നിരോധനത്തിലൂടെ മോദി ചെയ്തത് ഹിമാലയൻ മണ്ടത്തരമാണെന്നും അതുകൊണ്ട് മാത്രം തീവ്രവാദം കുറഞ്ഞിട്ടില്ലെന്നാണ് രാജ്യത്തുണ്ടായ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പത്ത് വർഷം മുമ്പ് നവംബർ 8ന് രാത്രി 8 മണിക്കും ഞാൻ എന്റെ ഓഫീസിൽ തിരക്കിലായിരുന്നു.