Wayanad High-Speed Rail: Only 35 Minutes From Sultahan Batheri To Kozhikode With 4 Stops; Metroman E Sreedharan Handed Over Documents To Kerala CM വയനാട് അതിവേഗ റെയില്‍ യാത്ര; കോഴിക്കോട്ടേക്ക് 35 മിനുട്ട് മാത്രം, 4 സ്റ്റോപ്പുകള്‍, രേഖ കൈമാറി. സംസ്ഥാനത്തിന്റെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന് ഇ ശ്രീധരന്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍വെ പദ്ധതിയുടെ ഭാഗമായിട്ടാണ് വയനാട്ടിലേക്കും പാത നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട് നിന്നായിരിക്കും അതിവേഗ റെയില്‍പാത വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് നീട്ടുക. നിലവില്‍ ബസ് യാത്രയ്ക്ക് മൂന്നേകാല്‍ മണിക്കൂര്‍ വേണ്ടിവരുന്ന റൂട്ട് ആണിത്.