US Plan To Deploy Iron Gate Task Force To Block Land Border Of Iran; 20-Person Mission Sparks Warnings Of Escalate Tension ഇറാന് കരയില്‍ ഇരുമ്പ് കവാടവുമായി അമേരിക്ക; 20 പേരുടെ ദൗത്യം, രംഗം വഷളാകുമെന്ന് മുന്നറിയിപ്പ്. ഇറാനെ കൂടുതല്‍ ഞെരുക്കാന്‍ പദ്ധതി ഒരുക്കി അമേരിക്കന്‍ സൈന്യം. നാവിക ഉപരോധം നിലനില്‍ക്കുന്നതിന് പുറമെ കരമാര്ഗങ്ങളിലൂടെയുള്ള പാത കൂടി അടയ്ക്കുകയാണ് ലക്ഷ്യം. അയണ്‍ ഗേറ്റ് എന്ന പേരില്‍ പുതിയ ദൗത്യസേനയെ യുഎസ് സെന്‍ട്രല്‍ കമാന്റ് ഒരുക്കി. വിവിധ ഏജന്‍സികളിലെ വിദഗ്ധര്‍ ഉള്‍പ്പെടെ 20 പേരാണ് ഈ സംഘത്തിലുള്ളത്. അമേരിക്കയിലെ ഫ്ളോറിഡ കേന്ദ്രമായിട്ടാകും ഈ ദൗത്യസേനയുടെ പ്രവര്‍ത്തനം.